Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയം: മുഖ്യമന്ത്രിയുടെ അവലോകനം ഇന്ന്; കേന്ദ്രസംഘത്തെ കാണും

kerala-flood

പ്രളയത്തിനുശേഷമുള്ള സ്ഥിതിഗതികൾ ഇന്നു രാവിലെ 11.30നു മുഖ്യമന്ത്രി അവലോകനം ചെയ്യും. നാശനഷ്ടം വിലയിരുത്താനെത്തിയ കേന്ദ്രസംഘം ഉച്ചയ്ക്കു മൂന്നിനു മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. മാധ്യമങ്ങളെയും അദ്ദേഹം ഇന്നു കാണുന്നുണ്ട്.  

യുഎസിൽനിന്നു തിരിച്ചെത്തിയ മുഖ്യമന്ത്രി ഇന്നലെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജൻ അടക്കം ഓഫിസിലെ പ്രധാന ചുമതലക്കാരുമായി ഒരു മണിക്കൂറോളം നീണ്ട യോഗത്തിൽ പങ്കെടുത്തു. തന്റെ അസാന്നിധ്യത്തിൽ ഉണ്ടായ സംഭവങ്ങളുടെ വിശദാംശങ്ങൾ തേടി.

മന്ത്രിമാരായ ഇ.പി. ജയരാജൻ, എ.കെ. ബാലൻ, കടകംപള്ളി സുരേന്ദ്രൻ, സിപിഎം നേതാവ് എം.വി. ഗോവിന്ദൻ, നവകേരള മിഷൻ കോഓർഡിനേറ്റർ ചെറിയാൻ ഫിലിപ് എന്നിവർ തുടർന്നു മുഖ്യമന്ത്രിയെ പ്രത്യേകമായി കണ്ടു. 

പിബി യോഗത്തിനുശേഷം 26നു രാത്രി മുഖ്യമന്ത്രി തിരിച്ചെത്തും. പിറ്റേന്നു മന്ത്രിസഭാ യോഗം. 28നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റുമുണ്ട്. 

related stories