Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുപ്രീം കോടതി ജഡ്ജിക്ക് തലയ്ക്കു വെളിവില്ല; വിധി പുനഃപരിശോധിക്കണം: കെ. സുധാകരൻ

വിഡിയോ കാണാം

കണ്ണൂർ∙ ശബരിമല വിഷയത്തിലുൾപ്പെടെ കഴിഞ്ഞ ദിവസങ്ങളിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധികൾക്കെതിരെ കെപിസിസി വർക്കിങ് പ്രസിഡന്റ് കെ.സുധാകരൻ. വിവാഹേതരബന്ധം ക്രിമിനൽ കുറ്റമല്ലെന്നു വിധിച്ച തലയ്ക്കു വെളിവില്ലാത്ത ജഡ്ജി വിധി പുനഃപരിശോധിക്കണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു. എന്തിനും ഏതിനും കോടതി ഇടപെടുകയാണ്. ഇന്ത്യയുടെ അടിസ്ഥാനം കുടുംബ ബന്ധങ്ങളാണെന്നും സുധാകരൻ പറഞ്ഞു.

ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച വിധിയും പരിശോധിക്കണം. ക്ഷേത്ര വിശ്വാസികൾ തീരുമാനിക്കേണ്ട കാര്യങ്ങൾ കോടതി തീരുമാനിക്കേണ്ട. കോടതിയെ ബഹുമാനിച്ചുകൊണ്ടാണ് ഇക്കാര്യങ്ങൾ പറയുന്നതെന്നും കെ.സുധാകരൻ കണ്ണൂരിൽ നടന്ന സ്വീകരണ യോഗത്തിൽ പറഞ്ഞു. ശബരിമല സ്ത്രീപ്രവേശനത്തിൽ വിധി അംഗീകരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തേ പറഞ്ഞിരുന്നു. വിധിക്കു കീഴിൽനിന്നു കൊണ്ടു തന്നെ ആചാരാനുഷ്ഠാനങ്ങൾ പാലിക്കാനാകുന്ന വിധത്തിൽ സമന്വയം ഉണ്ടാക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിയും വ്യക്തമാക്കി. 

ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള വിലക്കുനീക്കുന്നതായിരുന്നു സുപ്രീംകോടതിയുടെ ചരിത്രവിധി. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും മലചവിട്ടാമെന്നു ഭരണഘടനാബഞ്ച് വിധിച്ചിരുന്നു. ശാരീരികാവസ്ഥയുടെ പേരിലുള്ള വിവേചനം ഭരണഘടനാ വിരുദ്ധമാണെന്നും, പ്രാര്‍ഥിക്കാന്‍ സ്ത്രീയ്ക്കും പുരുഷനും തുല്യഅവകാശമുണ്ടെന്നും കോടതി വിധിച്ചു. അഞ്ചംഗബെഞ്ചിലെ നാലു ജഡ്ജിമാര്‍ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചപ്പോള്‍, ബെഞ്ചിലെ ഏകവനിതാജഡ്ജി ഇന്ദു മല്‍ഹോത്ര എതിര്‍ത്തിരുന്നു. 

related stories