Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല സ്ത്രീ പ്രവേശനം; അവകാശങ്ങൾ ഏറ്റവും മുകളിലെന്നു മറക്കരുത്: ജി.സുധാകരൻ

G. Sudhakaran മന്ത്രി ജി.സുധാകരൻ

കോഴിക്കോട് ∙ ശബരിമലയിൽ ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശിക്കാമെന്ന വിധി അധികാരങ്ങൾ അനുഭവിച്ചു വന്ന പലർക്കും ബുദ്ധിമുട്ടായേക്കാമെന്നു മന്ത്രി ജി.സുധാകരൻ. അവകാശങ്ങളാണ് എല്ലാത്തിനു മുകളിലെന്ന് ആരും മറക്കരുത്. ശബരിമല വിഷയത്തിലെ സുപ്രീം കോടതി വിധി ലോക ശ്രദ്ധ ആകർഷിക്കുന്ന ചരിത്രസംഭവമാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് കോടതിയുടെ ദ്വൈശതാബ്ദി സ്മാരക സമുച്ചയത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 

related stories