Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊലീസ് സ്റ്റേഷന് മുൻപിൽ കുടുംബത്തിന്റെ ആത്മഹത്യാശ്രമം; ഉദ്യോഗസ്ഥൻ തടഞ്ഞു

kannur-map

കണ്ണൂർ∙ പെരിങ്ങോം പൊലീസ് സ്റ്റേഷന് മുൻപിൽ കുടുംബത്തിന്റെ ആത്മഹത്യാശ്രമം. സ്വത്ത് വിൽപന സംബന്ധിച്ച തർക്കത്തെ തുടർന്നാണ് എഴിലോട് പെട്ടിക്കട നടത്തുന്ന അജേഷ്(30) കുടുംബസമേതം പൊലീസ് സ്റ്റേഷനു മുൻപിൽ മണ്ണെണ്ണ ദേഹത്തൊഴിച്ച് ഭീഷണി മുഴക്കിയത്.

പൊലീസ് സ്റ്റേഷനു പുറത്ത് ബ്രോക്കറുമായി സംസാരിക്കുന്നതിനടയിലായിരുന്നു സംഭവം. മണ്ണെണ്ണ ഒഴിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ജിഡി ചാർജുള്ള ഉദ്യോഗസ്ഥൻ ഓടിയെത്തി അജേഷിനെ തടഞ്ഞു. വിൽപന സംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പെരിങ്ങോം എസ്ഐ എം.സജിത്ത് അറിയിച്ചു.