Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിലെ ആരാധനാലയങ്ങൾക്കു കേന്ദ്രസഹായം: 91.72 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം∙ കേരളത്തിലെ 147 തീർഥാടനകേന്ദ്രങ്ങളുടെ വികസനത്തിന് കേന്ദ്രസർക്കാർ 91.72 കോടി രൂപ അനുവദിച്ചു. തുക ഉപയോഗിച്ച് ഹിന്ദു, ക്രിസ്ത്യൻ, മുസ്‌ലിം തീർഥാടന കേന്ദ്രങ്ങളിൽ കമ്മ്യൂണിറ്റി ഹാളുകൾ, ശുചിമുറികൾ, വിശ്രമമുറികൾ, ഭക്ഷണശാലകൾ തുടങ്ങിയവ നിർമിക്കുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.

കാസർകോട് ജില്ലക്ക് 10.91 കോടി രൂപ നൽകും. വയനാട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലായി 9.29 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കും. പാലക്കാട്, മലപ്പുറം–9.03 കോടി, തൃശൂർ, എറണാകുളം, ഇടുക്കി–14.24 കോടി, കോട്ടയം, ആലപ്പുഴ–19.91 കോടി, പത്തനതിട്ട– 11.80 കോടി, കൊല്ലം, തിരുവനന്തപുരം –12.16 കോടി എന്നിങ്ങനെയാണ് അനുവദിച്ച തുക.

കാസർകോട് അനന്തപത്മനാഭസ്വാമി ക്ഷേത്രം, മലപ്പുറം തിരുനാവായ നാവാമുകുന്ദ ക്ഷേത്രം, പൊന്നാനി വലിയപള്ളി ജുമാ മസ്ജിദ്, കൽപാത്തി ശ്രീ വിശാലാക്ഷി സമേത ശ്രീ വിശ്വനാഥ സ്വാമി ക്ഷേത്രം, പട്ടാമ്പി തളി ശിവക്ഷേത്രം, തൃശൂർ പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങൾ, എരുമേലി അയ്യപ്പ സേവാസംഘം, കാഞ്ഞിരപ്പള്ളി നൈനാർ പള്ളി, ചമ്പക്കുളം സെന്റ് മേരീസ് ചർച്ച്, തിരുവല്ല മാർത്തോമാ ചർച്ച്, ഓച്ചിറ പരബ്രഹ്മ ക്ഷേത്രം തുടങ്ങിയവയുടെ വികസനം പദ്ധതിയുടെ ഭാഗമായി നടക്കുമെന്നും മന്ത്രി അറിയിച്ചു.

related stories