Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമലയിൽ ബഹളമുണ്ടാക്കുന്നവർക്ക് ഒരു നായയുടെ പോലും പിന്തുണയില്ല: മന്ത്രി സുധാകരൻ

G. Sudhakaran മന്ത്രി ജി. സുധാകരൻ (ഫയൽ ചിത്രം)

ആലപ്പുഴ∙ ശബരിമല വിഷയത്തില്‍ സമരം നടത്തുന്നവര്‍ക്കെതിരെ മന്ത്രി ജി. സുധാകരന്‍. വീട്ടില്‍നിന്ന് ഇറങ്ങിയാല്‍ ഒരു നായയുടെ പോലും പിന്തുണയില്ലാത്തവരാണു ബഹളം ഉണ്ടാക്കുന്നത്. സമരക്കാരില്‍ നാലുപേരുടെ പിന്തുണയുള്ളത് എന്‍എസ്എസിനു മാത്രം. അതു വലിയ സംഘടനയാണെന്നും സുധാകരൻ പറഞ്ഞു.

രാജകൊട്ടാരത്തിലുള്ളവരെ നാട്ടുകാര്‍ കാണുന്നത് ഇതുപോലുള്ള അവസരത്തില്‍ മാത്രമാണ്. നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ച സർദാർ വല്ലഭായ് പട്ടേലിന്റെ പിന്മുറക്കാരായ കോൺഗ്രസുകാർ രാജവാഴ്ചയുടെ ഉച്ഛിഷ്ടം കഴിക്കുകയാണ്. സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ച എസ്എന്‍ഡിപിയുടെ നിലപാടു നല്ലതാണ്.കോടതി വിധി അംഗീകരിക്കണമെന്നാണു വെള്ളാപ്പള്ളി നടേശന്റെ നിലപാട്.

കേരളത്തിൽ ബിജെപിക്കു കിട്ടിയ വോട്ടിന്റെ 10% മാത്രമാണു തെരുവിലിറങ്ങിയത്. അതിൽനിന്ന് ബിജെപിക്കുള്ളിൽത്തന്നെ പിന്തുണയില്ലെന്നു തെളിഞ്ഞു. സ്ത്രീകൾക്കു തുല്യ അവകാശം, തുല്യ സ്വാതന്ത്ര്യം എന്നാണു സർക്കാർ നിലപാട്. ഇതുകൊണ്ടു വോട്ടൊന്നും കുറയാൻ പോകുന്നില്ല. കൂടുകയേയുള്ളൂവെന്നും സുധാകരൻ ആലപ്പുഴയിൽ പറഞ്ഞു.