Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉപതിരഞ്ഞെടുപ്പ്: എല്‍ഡിഎഫ് 12, യുഡിഎഫ് 6, ബിജെപിക്ക് ഒരു സീറ്റ്

vote

തിരുവനന്തപുരം∙ സംസ്ഥാനത്തെ 20 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മുന്നേറ്റം. എല്‍.ഡി.എഫിന് 12 സീറ്റും യുഡിഎഫിന് ആറ് സീറ്റും ബി.ജെ.പിയ്ക്കും സ്വതന്ത്രനും ഓരോ സീറ്റും ലഭിച്ചു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ 16 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ ഓരോ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും വയനാട്, കണ്ണൂര്‍ ജില്ലകളിലെ ഓരോ നഗരസഭാ വാര്‍ഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. 

തിരുവനന്തപുരം നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ 28-ാം മൈല്‍ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥി യമുന ബിജു 34 വോട്ടിന്റെയും ഇടുക്കി വണ്ടന്‍മേട് ഗ്രാമപഞ്ചായത്തിലെ വെള്ളിമല വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി അജോ വര്‍ഗ്ഗീസ് 20 വോട്ടിന്റെയും ഭൂരിപക്ഷത്തില്‍ വിജയിച്ചു. തൃക്കുന്നപ്പുഴ വടക്ക്, കൊളച്ചേരി വാര്‍ഡുകള്‍ യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തപ്പോള്‍ കമ്പംകോട്, തായ്‌നഗര്‍ വാര്‍ഡുകള്‍ എല്‍ഡിഎഫില്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫില്‍ നിന്ന് നാവായ്കുളം 28-ാം മൈല്‍ ബിജെപിയും ഇടുക്കി വണ്ടന്‍മേട് വെള്ളിമല സ്വതന്ത്രനും പിടിച്ചെടുത്തു. എഡിഎഫ് 11, യുഡിഎഫ് 7, സ്വതന്ത്രര്‍ 2 എന്നിങ്ങനെയായിരുന്നു നിലവിലെ സീറ്റ് നില.

∙ എല്‍ഡിഎഫ് വിജയിച്ച വാര്‍ഡ് (സ്ഥാനാര്‍ഥി, ഭൂരിപക്ഷം എന്ന ക്രമത്തില്‍ )

തിരുവനന്തപുരം 

നന്ദിയോട് - മീന്‍മുട്ടി - ആര്‍. പുഷ്പന്‍ - 106 

കൊല്ലം 

ശാസ്താംകോട്ട - ഭരണിക്കാവ് - ബിന്ദു ഗോപാലകൃഷ്ണന്‍ - 199

ശൂരനാട് തെക്ക് - തൃക്കുന്നപ്പുഴ വടക്ക് - വി. ശശീന്ദ്രന്‍ പിള്ള - 232,

ഇടുക്കി 

വണ്ടിപ്പെരിയാര്‍ - ഇഞ്ചിക്കാട് - സുഗന്ധി പി. പി - 154, 

എറണാകുളം 

പോത്താനിക്കാട് - തൃക്കേപ്പടി - ഗീത ശശികുമാര്‍ - 28 

പാലക്കാട്  

കിഴക്കഞ്ചേരി - ഇളങ്കാവ് - എന്‍. രാമകൃഷ്ണന്‍ - 213

കോഴിക്കോട് 

ആയഞ്ചേരി - പൊയില്‍പാറ - സുനിത മലയില്‍ - 226

മാങ്ങാട്ടിടം - കൈതേരി 12-ാം മൈല്‍ - കാഞ്ഞാന്‍ ബാലന്‍ - 305, 

കണ്ണപുരം - കയറ്റീല്‍ - ദാമോദരന്‍ പി. വി - 265, 

കണ്ണൂര്‍ 

എടക്കാട് ബ്ലോക്ക് പഞ്ചായത്തിലെ കൊളച്ചേരി - കെ. അനില്‍കുമാര്‍ - 35, 

കണ്ണൂര്‍ തലശ്ശേരി നഗരസഭയിലെ കാവുംഭാഗം - കെ.എന്‍. അനീഷ് - 475. 

വയനാട് 

സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ മന്ദംകൊല്ലി - ഷേര്‍ളി കൃഷ്ണന്‍ - 150

∙ യുഡിഎഫ് വിജയിച്ച വാര്‍ഡ്

കൊല്ലം 

ഉമ്മന്നൂര്‍ - കമ്പംകോട് - ഇ. കെ. അനീഷ് - 98

ഇടുക്കി 

നെടുങ്കണ്ടം - നെടുങ്കണ്ടം കിഴക്ക് - ബിന്ദു ബിജു - 286

എറണാകുളം 

മഴുവന്നൂര്‍ - ചീനിക്കുഴി - ബേസില്‍ കെ. ജോര്‍ജ് - 297, 

തൃശൂര്‍ 

കയ്പമംഗലം - തായ്‌നഗര്‍ - ഞാന്‍സി (ജാന്‍സി) - 65 

പാലക്കാട് 

തിരുവേഗപ്പുറ - ആമപ്പൊറ്റ - ബദറുദ്ദീന്‍ വി. കെ - 230

മലപ്പുറം 

താനൂര്‍ ബ്ലോക്ക്പഞ്ചായത്തിലെ തൂവ്വക്കാട് - പി. സി. അഷ്‌റഫ് - 282.