Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഴിമതി ആരോപണം: എടപ്പാടി പളനിസാമിക്കെതിരേ സിബിഐ അന്വേഷണത്തിന് ഉത്തരവ്

Edappadi K. Palaniswami

ചെന്നൈ∙ റോഡ് നിര്‍മാണത്തിനു കരാര്‍ നല്‍കിയതിലെ അഴിമതിയുമായി ബന്ധപ്പെട്ടു തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്കെതിരെ സിബിഐ അന്വേഷണത്തിനു മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ഡിഎംകെ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണു നടപടി.

കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ചശേഷമാണ് ജസ്റ്റിസ് എ.ഡി. ജഗദീഷ് ചന്ദ്രിക സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഒരാഴ്ചയ്ക്കുള്ളില്‍ എല്ലാ രേഖകളും സിബിഐക്കു കൈമാറണം. മൂന്നു മാസത്തിനുള്ളില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കണമെന്നും പ്രഥമദൃഷ്ട്യാ കേസുണ്ടെന്നു കണ്ടാല്‍ തുടരന്വേഷണം ആകാമെന്നും കോടതി വിധിച്ചു. 

മുഖ്യമന്ത്രി പളനിസാമി 3500 കോടി രൂപയുടെ റോഡ് നിര്‍മാണ കരാര്‍ ബന്ധുക്കള്‍ക്കും ബിനാമികള്‍ക്കും നല്‍കിയെന്നാരോപിച്ചാണു ഡിഎംകെ കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിജിലന്‍സ് നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും പരാതിക്കാര്‍ വ്യക്തമാക്കി.