Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവനക്കാരിയെ ഫോണില്‍ ശല്യപ്പെടുത്തി; ബാങ്ക് പ്രസിഡന്റിനെ സിപിഎം നീക്കി

mobile-phone

തൊടുപുഴ∙ ശാന്തൻപാറ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരിയെ ഫോണിൽ വിളിച്ച് നിരന്തരം ശല്യപ്പെടുത്തിയതിന്റെ പേരിൽ ബാങ്ക് പ്രസിഡന്റിനെ നീക്കം ചെയ്തു. മുൻ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കൂടിയായ എൻ.ആർ. ജയനെയാണു മാറ്റിയത്. സിപിഎം ജില്ലാ സെക്രട്ടറിക്കു ലഭിച്ച പരാതിയെ തുടർന്നാണു നടപടി.