Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളവർമ കോളജിൽ വിദ്യാർഥി സംഘർഷം ; അധ്യാപികയ്ക്കു പരുക്ക്‌

kerala-varma-college

തൃശൂർ∙ കേരളവർമ കോളജിൽ വൻ വിദ്യാർഥി സംഘർഷം. രാഷ്ട്രമീമാംസ വിഭാഗത്തിന്റെ നവാഗത ദിനാഘോഷത്തിനിടെ എസ്എഫ്ഐ പ്രവർത്തകർ രണ്ടാം വര്‍ഷ വിദ്യാർഥികളിലൊരാളെ മർദിച്ചതും തുടർന്ന് കായിക വിഭാഗം വിദ്യാർഥികൾ ‘സംഘട്ടനം’ ഏറ്റെടുത്തതും കാരണമായതായി പ്രാഥമിക സൂചന. വിദ്യാർഥികളിലൊരാൾ കെമിസ്ട്രി വിഭാഗം മേധാവി പ്രഫ. ശോഭയുടെ നേർക്ക് എറിഞ്ഞ ‘ഇഷ്ടിക’ ശരീരത്തു പതിച്ച് അധ്യാപിക ആശുപത്രിയിൽ. സ്ഥലത്തേക്ക് വൻ പൊലീസ് സന്നാഹം തിരിച്ചു.