Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്‍എസ്എസിനെ ഹൈജാക്ക് ചെയ്യാനുള്ള ശ്രമം വിജയിച്ച ചരിത്രമില്ല: സുകുമാരൻ നായർ

G Sukumaran nair ജി.സുകുമാരൻ നായർ

ചങ്ങനാശേരി ∙ എന്‍എസ്എസിനെ ഹൈജാക്ക് ചെയ്യാനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രമം പരാജയപ്പെട്ട ചരിത്രമാണുള്ളതെന്ന് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പമാണ് എന്‍എസ്എസ് നിലകൊള്ളുന്നത്. രാഷ്ട്രീയം പറഞ്ഞും ‍സവര്‍ണ- അവര്‍ണ മുദ്ര കുത്തിയും പ്രതിഷേധത്തെ തടയാനുള്ള നീക്കം നടക്കില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.

ശബരിമല വിഷയത്തിൽ എന്‍എസ്എസ് എടുത്ത നിലപാടില്‍ ഉറച്ചു നില്‍ക്കും.‍ കൂടിയാലോചനകള്‍ നടത്താതെയും വിശ്വാസികളുടെ വികാരം കണക്കിലെടുക്കാതെയും സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും കോടതി വിധി നടപ്പിലാക്കാന്‍ തിടുക്കം കാണിച്ചപ്പോഴാണു വിശ്വാസികള്‍ക്കൊപ്പം സമാധാനപരമായ പ്രതിഷേധത്തിനിറങ്ങിയത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ലേഖനത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.