Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുറ്റിപ്പുറം സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു

malappuram-map

മലപ്പുറം∙ എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽനിന്ന് എത്തിയ യാത്രക്കാരൻ കോഴിക്കോട് വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു. കുറ്റിപ്പുറം എടച്ചലം പൊറ്റമ്മൽ വാഴയിൽ സെയ്‌തലവി (56)യാണു മരിച്ചത്. പുലർച്ചെ 3.30ന് വിമാനത്താവളത്തിൽ എത്തിയ സെയ്‌തലവി നാലരയോടെ കസ്‌റ്റംസ് ഹാളിൽ കുഴഞ്ഞു വീഴുകയായിരുന്നു.