Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിശ്വാസം ആത്മാർഥമെങ്കിൽ കണ്ണൂരിലെ യുവതി മല കയറില്ല: ദേവസ്വം ബോർഡ് പ്രസിഡന്റ്

a-padmakumar-sabarimala

പത്തനംതിട്ട ∙ ആത്മാർഥമായ വിശ്വാസമുണ്ടെങ്കിൽ കണ്ണൂരിലെ യുവതി ശബരിമലയിലേക്കു വരില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ. കണ്ണൂർ സ്വദേശിനി വ്രതമെടുത്ത് ശബരിമലയിലേക്കു വരാൻ തയാറെടുക്കുന്നെന്ന വാർത്തയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘ശബരിമല ക്ഷേത്രത്തോട് ആത്മാർഥമായ വിശ്വാസമുള്ള ആളാണെങ്കിൽ വരുമെന്നു വിശ്വസിക്കുന്നില്ല. ആചാരങ്ങളെ ബഹുമാനിക്കുന്നുവെങ്കിൽ വരില്ല. പേരെടുക്കാനാണ് ശ്രമമെങ്കിൽ വന്നേക്കാം.’ - പത്മകുമാർ പറഞ്ഞു. 

ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ച സുപ്രീം കോടതിവിധിയുടെ പശ്ചാത്തലത്തിൽ, താൻ ദർശനത്തിനെത്തുമെന്നും അതിനായി 41 ദിവസത്തെ വ്രതത്തിലാണെന്നും കണ്ണൂർ സ്വദേശിനി രേഷ്മ ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. രേഷ്മയ്ക്കെതിരെ പ്രതിഷേധവുമുയരുന്നുണ്ട്.