Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉന്നതവിദ്യാഭ്യാസവകുപ്പിൽ 17 നും അവധി; സർവകലാശാലകൾ പരീക്ഷകൾ മാറ്റി

Teaching

പത്തനംതിട്ട ∙ മഹാനവമിയോടനുബന്ധിച്ച് ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, പകരം ഒരു പ്രവൃത്തിദിവസം വേണമെന്ന നിബന്ധനയോടെ ഒക്ടോബര്‍ 17 ന് കൂടി അവധി പ്രഖ്യാപിക്കുവാന്‍ ഉന്നത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദ്ദേശിച്ചു. 

പരീക്ഷകള്‍ മാറ്റി

കേരള സർവകലാശാല 17 നു നടത്താൻ തീരുമാനിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.

കണ്ണൂർ സർവകലാശാല 17 നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.പുതിയ തീയതി പിന്നീട്.

കാലിക്കറ്റ് സര്‍വകലാശാല ഒക്‌ടോബര്‍ 16-ന് നടത്താനിരുന്ന എം.എഡ് രണ്ടാം സെമസ്റ്റര്‍ (2015 മുതല്‍ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി, ഒക്‌ടോബര്‍ 17-ന് നടത്താനിരുന്ന എം.എഡ് നാലാം സെമസ്റ്റര്‍ (2015 മുതല്‍ പ്രവേശനം) റഗുലര്‍, 17-ലെ കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പിലെ എല്‍.എല്‍.എം നാലാം സെമസ്റ്റര്‍ (2015 സ്‌കീം-2016 പ്രവേശനം) റഗുലര്‍ പരീക്ഷ മാറ്റി. പുതുക്കിയ തിയതി പിന്നീട്. പരീക്ഷാ സമയത്തിലോ കേന്ദ്രത്തിലോ മാറ്റമില്ല. മറ്റ് പരീക്ഷകള്‍ക്കു മാറ്റമില്ല.

മഹാത്മാഗാന്ധി സർവകലാശാല 17 ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റിവച്ചതായി വൈസ് ചാൻസലർ അറിയിച്ചു. പുതുക്കിയ പരീക്ഷ തീയതി പിന്നീട് അറിയിക്കും.