Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്റെ രൂക്ഷനോട്ടത്തിൽ അയാൾ പതറി: അനു ചന്ദ്ര; ദുരനുഭവം വെളിപ്പെടുത്തി ഡോ. ഷിനു

Me Too

തൃശൂർ∙ ‘മീടൂ’ ക്യാംപയിനിൽ സിനിമാരംഗത്തുനിന്ന് ഒരു പിന്നണി പ്രവർത്തക കൂടി. മലപ്പുറം സ്വദേശിയായ സഹസംവിധായിക അനു ചന്ദ്ര ആണ് താൻ സംവിധാന സഹായിയായ ഒരു ചിത്രത്തിന്റെ അസോഷ്യേറ്റ് ഡയറക്ടർ തന്നെ രാത്രി ക്ഷണിച്ചതായി ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടത്. താൻ രൂക്ഷമായി നോക്കിയപ്പോൾ അയാൾ തല കുനിച്ചു എന്നും അനു ചന്ദ്ര എഴുതി.

ഞാനും ഇരയായി: ഡോ. ഷിനു

തൃശൂർ∙ കുട്ടിയായിരിക്കെ ബാലപ്രസിദ്ധീകരണങ്ങൾ തന്നു തന്നെ ഒരാൾ ശാരീരികമായി ഉപയോഗപ്പെടുത്തിയെന്നു ഡോ.ഷിനു ശ്യാമളൻ. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയയായ ഡോക്ടർ ഫെയ്സ്ബുക്കിലൂടെയാണു വെളിപ്പെടുത്തൽ നടത്തിയത്.

താൻ ചൂഷണം ചെയ്യപ്പെടുകയായിരുന്നുവെന്നു വർഷങ്ങൾ കഴിഞ്ഞു തിരിച്ചറിഞ്ഞപ്പോൾ പല രാത്രികളിലും ഉറങ്ങാൻ കഴിഞ്ഞില്ലെന്നും പോസ്റ്റിൽ പറയുന്നു. കാരുണ്യപ്രവർത്തനങ്ങൾക്കായി നിഴൽ എന്ന പേരിൽ സംഘടനയ്ക്കു ഡോ.ഷിനു രൂപം നൽകിയിട്ടുണ്ട്.

related stories