Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല പ്രശ്നത്തിനു പിന്നിൽ പിണറായി സർക്കാർ: മുരളീധര്‍ റാവു

nda-rally എൻഡിഎയുടെ നേതൃത്വത്തിൽ നടന്ന ശബരിമല സംരക്ഷണയാത്രയുടെ സമാപന സമ്മേളനത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള പ്രസംഗിക്കുന്നു.

തിരുവനന്തപുരം ∙ ശബരിമലയിലെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് പിന്നില്‍ സിപിഎമ്മും പിണറായി സര്‍ക്കാരുമാണെന്ന് ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു. എന്‍ഡിഎ സംഘടിപ്പിച്ച ശബരിമല സംരക്ഷണ യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

protest എൻഡിഎയുടെ നേതൃത്വത്തിൽ നടക്കുന്ന ശബരിമല സംരക്ഷണയാത്ര

ഭരണഘടനയ്ക്കോ ജനങ്ങള്‍ക്കോ എതിരല്ല എന്‍ഡിഎയുടെ സമരമെന്നും ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടിയാണ് ജനങ്ങള്‍ പ്രതിഷേധിക്കുന്നതെന്നും മുരളീധര്‍ റാവു പറഞ്ഞു. സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. സര്‍ക്കാര്‍ ഈ ആവശ്യം ഗൗരവമായി എടുക്കുന്നില്ല. സുപ്രീംകോടതി വിധിയെ ബഹുമാനിക്കുന്നു എന്നാണ് സിപിഎം പറയുന്നത്. പാര്‍ട്ടിക്ക് എതിരായ വിധികളുണ്ടായപ്പോള്‍ സിപിഎം എത്രയോ തവണ കോടതിയുടെ നടപടികള്‍ക്കെതിരെ പ്രതിഷേധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നടത്തുന്ന അഴിമതിയുടെ വിഹിതമല്ല, വിശ്വാസം സംരക്ഷിക്കണമെന്നാണ് ഭക്തജനങ്ങള്‍ ആവശ്യപ്പെടുന്നത്. ശബരിമലവിഷയത്തില്‍ രാജ്യത്തൊട്ടാകെയും മറ്റു രാജ്യങ്ങളിലും പ്രതിഷേധം ഉയരുകയാണ്. ആവശ്യമായ നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെങ്കില്‍ പ്രതിഷേധം ശക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

protest. എൻഡിഎയുടെ നേതൃത്വത്തിൽ നടക്കുന്ന ശബരിമല സംരക്ഷണയാത്ര

ശബരിമലയെ തകര്‍ക്കാനാണ് വര്‍ഷങ്ങളായി സിപിഎം ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. ഇപ്പോള്‍ സുപ്രീംകോടതിയുടെ വിധിന്യായത്തിന്റെ മറവിലാണ് ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. ശബരിമല വിഷയത്തില്‍ ബിജെപി രാഷ്ട്രീയ മുതലെടുപ്പിനോ അട്ടിമറിക്കോ ശ്രമിച്ചിട്ടില്ല. വിശ്വാസികള്‍ക്കൊപ്പമാണ് പാര്‍ട്ടി. 24 മണിക്കൂറിനകം പ്രശ്നപരിഹാരത്തിന് ശ്രമിച്ചില്ലെങ്കില്‍ എന്‍ഡിഎ പുതിയ സമരങ്ങളുമായി രംഗത്തിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

sabarimala-nda-march1 എൻഡിഎയുടെ നേതൃത്വത്തിൽ നടക്കുന്ന ശബരിമല സംരക്ഷണയാത്ര

നാലു ദിവസം മുന്‍പ് പന്തളത്തുനിന്നാണ് എന്‍ഡിഎയുടെ ശബരിമല സംരക്ഷണയാത്ര ആരംഭിച്ചത്. രാവിലെ 11 മണിക്ക് പട്ടത്തുനിന്ന് ആരംഭിച്ച യാത്രത്തില്‍ നൂറുകണക്കിനുപേര്‍ പങ്കെടുത്തു. തുഷാര്‍ വെള്ളാപ്പള്ളി, പി.സി.തോമസ്, സുരേഷ്ഗോപി എം.പി., ഒ.രാജഗോപാല്‍ എംഎല്‍എ, എം.ടി. രമേശ്, എ.എന്‍. രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍, ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.

sabarimala-nda-march എൻഡിഎയുടെ നേതൃത്വത്തിൽ നടക്കുന്ന ശബരിമല സംരക്ഷണയാത്ര
sabarimala-nda-march2 എൻഡിഎയുടെ നേതൃത്വത്തിൽ നടക്കുന്ന ശബരിമല സംരക്ഷണയാത്ര