Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിർത്തിയിട്ട ലോറിക്കു പിന്നിൽ മറ്റൊരു ലോറിയിടിച്ചു; രണ്ട് മരണം

Representative Image Representative Image

ചേർത്തല ∙ നിർത്തിയിട്ട ലോറിക്കു പിന്നിൽ മറ്റൊരു ലോറിയിടിച്ച് രണ്ടു പേർ മരിച്ചു. ടയർ മാറ്റുകയായിരുന്ന ക്ലീനർ കോഴിക്കോട് ചെമ്പോലയിൽ ഭാസ്കരന്റെ മകൻ ജിജി (34), ഇടിച്ച ലോറിയുടെ ഡ്രൈവർ കണ്ണൂർ പയ്യന്നൂർ പുതുമന തെക്കേതിൽ തങ്കപ്പന്റെ മകൻ മനോജ് (46) എന്നിവരാണു മരിച്ചത്. ഇന്നു രാവിലെ ആറു മണിക്ക് ചേർത്തല എസ്എൻ കോളജിനു സമീപമായിരുന്നു അപകടം.