Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്റെ ഡീൽ ഡോട്ട് കോം ലക്കി ഡ്രോ വിജയിക്ക് കപ്പിൾസ് ടിക്കറ്റ്

ente-deal-chengathi തിരുവനന്തപുരം കൈരളി തിയറ്ററില്‍ നടന്ന ചടങ്ങില്‍ സിനിമയിലെ നായകന്‍ സെന്തിൽ വിജയികളായ ശിവപ്രസാദ് ആതിര ദമ്പതികള്‍ക്ക് ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ കാണുന്നതിനുള്ള കപ്പിള്‍സ് ടിക്കറ്റ് സമ്മാനിച്ചപ്പോൾ.

തിരുവനന്തപുരം ∙ ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ കാണുന്നതിനുള്ള കപ്പിള്‍സ് ടിക്കറ്റ് എന്റെ ഡീൽ ഡോട്ട് കോം ലക്കി ഡ്രോ വിജയിക്കു സമ്മാനിച്ചു. തിരുവനന്തപുരം കൈരളി തിയറ്ററില്‍ നടന്‍ സെന്തില്‍ ശിവപ്രസാദാണ് വിജയികള്‍ക്ക് ടിക്കറ്റുകള്‍ നല്‍കിയത്.

മലയാള മനോരമയുടെ ഓണ്‍ലൈന്‍ ഡീല്‍ സൈറ്റായ Entedeal.com, സൂപ്പര്‍ഹിറ്റ് ചിത്രമായ ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’യുടെ അണിയറപ്രവർത്തകരുമായി ചേർന്നാണ് ലക്കി ഡ്രോ സംഘടിപ്പിച്ചത്. തിരുവനന്തപുരം കൈരളി തിയറ്ററില്‍ നടന്ന ചടങ്ങില്‍ സിനിമയിലെ നായകന്‍ സെന്തിലാണ്, വിജയികളായ ശിവപ്രസാദ് ആതിര ദമ്പതികള്‍ക്ക് ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ കാണുന്നതിനുള്ള കപ്പിള്‍സ് ടിക്കറ്റ് സമ്മാനിച്ചത്. 

ഇതുകൂടാതെ തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടല്‍ ഹൈസിന്ത് ബൈ സ്പര്‍സ നല്‍കുന്ന കപ്പിള്‍ ഡിന്നര്‍ വൗച്ചറും സമ്മാനമായി നല്‍കി. മലയാള സിനിമയിലെ ഹിറ്റ്മേക്കര്‍ വിനയന്‍, കലാഭവന്‍ മണിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയ സിനിമ നിറഞ്ഞ സദസുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ആല്‍ഫാ ഫിലിംസിന്‍റെ ബാനറില്‍ ഗ്ലാസ്റ്റണാണ് ചിത്രം നിര്‍മ്മിച്ചത്.

ഏറ്റവും പുതിയ സിനിമയ്ക്കു മികച്ച ഡീലിലൂടെ നല്‍കുന്ന ടിക്കറ്റ് ഉള്‍പ്പെടെ ആകര്‍ഷകമായ ഡീലുകളിലൂടെ ആരെയും അതിശയിപ്പിക്കുന്ന Entedeal.com ഇതിനോടകം കേരളം ഏറ്റെടുത്ത് കഴിഞ്ഞു. ഫുഡ്, ഹെല്‍ത്ത്, ആയുര്‍വേദ, മൊബൈലുകള്‍, ബ്യൂട്ടി കെയര്‍, ട്രാവല്‍ തുടങ്ങിയവയില്‍ ദിവസവും ഡീലുകളുണ്ടാകും.

ഈ ഡീലുകളെക്കുറിച്ച്  അറിയുന്നതിനായി മലയാള മനോരമ ദിനപത്രത്തിലെ രണ്ടാം പേജ് നോക്കാം അതുമല്ലെങ്കിൽ www.entedeal.com ൽ ലോഗിന്‍ ചെയ്യാം.  Entedeal.com  ന് ആന്‍ഡ്രോയിഡ്, ആപ്പിള്‍ ഐഒഎസ്, വിന്‍ഡോസ്, എന്നിവയിൽ ആപ് സൗകര്യവും ഉണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9037037373, 7012667064 നമ്പറുകളിൽ വിളിക്കാം.