Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമലയെ കലാപഭൂമിയാക്കരുത്: മന്ത്രി കടകംപള്ളി

kadakampally-surendran കടകംപള്ളി സുരേന്ദ്രൻ

പമ്പ ∙ ശബരിമലയില്‍ അക്രമം കാണിക്കുന്നവരെ ശക്തമായി നേരിടുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സ്ത്രീകള്‍ക്കും ഭക്തര്‍ക്കും നേരെയുള്ള അക്രമം അപലപനീയമാണ്. അക്രമം അനുവദിക്കാനാകില്ല. ലോകം മുഴുവന്‍ ഈ അക്രമങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. മാധ്യമ പ്രവര്‍ത്തകരെ പോലും ക്രൂരമായി ആക്രമിക്കുന്നു. ആര്‍എസ്‌എസിനും സംഘത്തിനും ആരാണ് അക്രമം നടത്താന്‍ അനുവാദം കൊടുത്തതെന്നു മന്ത്രി ചോദിച്ചു.

അക്രമങ്ങളുടെ ഉത്തരവാദിത്തം അയ്യപ്പഭക്തരുടെ മേല്‍ കെട്ടിവയ്ക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. ആര്‍എസ്എസ് അജണ്ടയുടെ ഭാഗമായി കരുതിക്കൂട്ടിയാണ് അക്രമങ്ങള്‍. ഇതില്‍നിന്ന് ആര്‍എസ്എസ് പിന്‍മാറണം. ഭക്തര്‍ക്കു ശബരിമലയില്‍ ശാന്തമായ അന്തരീക്ഷം വേണം. ഭീതിജനകമായ അന്തരീക്ഷം ഉണ്ടാക്കരുത്. ജനാധിപത്യപരമായ സമരമുറ സര്‍ക്കാരിനു മനസ്സിലാക്കാന്‍ കഴിയും. ശബരിമലയെ കലാപഭൂമിയാക്കാന്‍ ശ്രമിക്കരുതെന്നും മന്ത്രി പറഞ്ഞു.