Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെക്സിക്കോയെ ലക്ഷ്യമിട്ട് വില്ല; ചൊവ്വ മുതൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത

hurricane-willa വില്ല ചുഴലിക്കാറ്റിന്റെ പാത. ചിത്രം കടപ്പാട്: ദി വെതർ ചാനൽ, ട്വിറ്റർ.

മെക്സിക്കോ സിറ്റി ∙ മെക്സിക്കോയെ ലക്ഷ്യമിട്ട് വില്ല ചുഴലിക്കാറ്റ് എത്തുന്നു. കാറ്റഗറി നാല് – അതീവ അപകടകരമായ ചുഴലിക്കാറ്റ് വിഭാഗത്തിലാണ് വില്ലയെ പെടുത്തിയിരിക്കുന്നത്. ഞായറാഴ്ച പസഫിക് മഹാസമുദ്രത്തിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് ഏതാനും ദിവസങ്ങൾക്കുള്ളിൽ മെക്സിക്കൻ തീരമായ മസാറ്റനും പ്യൂർട്ടോ വല്ലാർട്ടയ്ക്കും ഇടയിൽ വീശുമെന്നാണ് റിപ്പോർട്ടുകൾ.

ചൊവ്വാഴ്ച മുതൽ മധ്യ – പടിഞ്ഞാറൻ, തെക്ക് – പടിഞ്ഞാറൻ മെക്സിക്കോയുടെ തീരത്ത് ശക്തമായ മഴയും കാറ്റും അനുഭവപ്പെടുമെന്ന് യുഎസ് നാഷനൽ ഹരികെയ്ൻ സെന്റർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. സാൻ ബ്ലാസ് മുതൽ മസാറ്റൻ തീരം വരെ ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

നിലവിൽ മെക്സിക്കൻ നഗരമായ കാബോ കൊറിയെന്റെസിന്റെ തെക്ക് – തെക്കു പടിഞ്ഞാറ് 340 കിലോമീറ്റർ അകലെയാണ് വില്ലയുള്ളത്. മണിക്കൂറിൽ 230 കിലോമീറ്ററാണ് വേഗം.