Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്‍എസ്എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണം; സുകുമാരന്‍ നായരുടെ പേരില്‍ റീത്ത്

NSS Building Attacked സുകുമാരൻ നായരുടെ പേരിൽ വന്ന റീത്ത്; ആക്രമിക്കപ്പെട്ട കെട്ടിടത്തിനു മുന്നിൽനിന്നുള്ള ദൃശ്യം.

തിരുവനന്തപുരം∙ നേമത്തിനു സമീപം മേലാങ്കുളത്ത് എൻഎസ്എസ് കരയോഗ മന്ദിരത്തിനു നേരെ ആക്രമണം. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ പേരിൽ റീത്തും സ്ഥാപിച്ചു. ഇന്നു രാവിലെയാണ് ഓഫിസ് കെട്ടിടം ആക്രമിക്കപ്പെട്ട നിലയിൽ കണ്ടത്. കെട്ടിടത്തിന്റെ മുകൾ ഭാഗത്തുള്ള ചട്ടമ്പിസ്വാമി പ്രതിമയുടെ ജന്നൽ ചില്ലുകൾ എറിഞ്ഞു തകർത്തിട്ടുണ്ട്. കൊടിമരത്തിന്റെ ചുവട്ടിലാണു റീത്ത് വച്ചിരിക്കുന്നത്. ശബരിമല യുവതീപ്രവേശത്തെ എതിർത്തു നാമജപ ഘോഷയാത്ര അടക്കമുള്ള സമരത്തിനെതിരായ വൈരാഗ്യമാണ് അക്രമണകാരണമെന്ന് എൻഎസ്എസ് ആരോപിച്ചു.

attack-on-nss-building ആക്രമിക്കപ്പെട്ട കെട്ടിടം