Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരഞ്ഞെടുപ്പില്‍ വിമതർ വെല്ലുവിളി; അനുനയിപ്പിക്കാനൊരുങ്ങി രമണ്‍ സിങ്

raman-singh രമൺ സിങ്

റായ്പുർ∙ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ട വിമത നേതാക്കളുമായി അനുനയ ചര്‍ച്ചയ്ക്കൊരുങ്ങി ഛത്തിസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിങ്. സീറ്റ് ലഭിക്കാത്ത മുതിര്‍ന്ന നേതാക്കള്‍ അസംതൃപ്തരാണെന്നു രമണ്‍ സിങ് മനോരമ ന്യൂസിനോടു പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്തെ മാവോയിസ്റ്റ് ഭീഷണി നേരിടാന്‍ കര്‍ശന നടപടിയെടുക്കും. മാവോയിസ്റ്റ് തുരുത്തുകള്‍ ഇല്ലാതാക്കും. വികസന പ്രവര്‍ത്തനങ്ങള്‍ വിജയം ഉറപ്പാക്കുമെന്നും അദ്ദേഹം തലസ്ഥാനമായ റായ്പൂരില്‍ പറഞ്ഞു.

സീറ്റ് നിഷേധിക്കപ്പെട്ടതിൽ മുതിർന്ന നേതാക്കൾക്ക് ഉൾപ്പെടെ അസംതൃപ്തിയുണ്ടെന്നു രമൺ സിങ് വ്യക്തമാക്കി. വിമതരുമായി നേരിട്ടു ചർച്ച നടത്തി ഉടൻ അനുനയിപ്പിക്കും. മാവോയിസ്റ്റ് ഭീഷണി നേരിടാൻ കർശന നടപടി ആരംഭിച്ചു കഴിഞ്ഞു. സുരക്ഷാ സേനയെ പൂർണമായും വിന്യസിക്കാതിരുന്നത് അവസാന ആക്രമണങ്ങൾക്ക് കാരണമായി. അവശേഷിക്കുന്ന മാവോയിസ്റ്റു തുരുത്തുകളും ഇല്ലാതാക്കും. അജിത് ജോഗി – ബിഎസ്പി സഖ്യം ബിജെപിയുടെ ബി ടീമല്ല. വികസന പ്രവർത്തനങ്ങൾ വിജയം ഉറപ്പാക്കുമെന്നും ഛത്തീസ്ഗഡ് മുഖ്യമന്ത്രി മനോരമ ന്യൂസിനോടു പറഞ്ഞു.

related stories