Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒന്നാം റാങ്കുകാരിയെ മറികടന്ന് ഷംസീറിന്റെ ഭാര്യയുടെ നിയമനം; ഹൈക്കോടതി റദ്ദാക്കി

an-shamseer എ.എൻ.ഷംസീർ

കൊച്ചി∙ തലശേരി എംഎൽഎ എ.എൻ.ഷംസീറിന്റെ ഭാര്യ പി.എം. സഹലയുടെ കണ്ണൂർ സർവകലാശാലയിലെ നിയമനം ഹൈക്കോടതി റദ്ദാക്കി. നിയമനം അനധികൃതമെന്നു വ്യക്തമായതിനെ തുടർന്നാണ് നടപടി. ഒന്നാം റാങ്കുകാരിയായ ഡോ. എം.പി. ബിന്ദുവിനെ മറികടന്നാണ് സഹലയെ കണ്ണൂർ സർവകലാശാലയിൽ അസിസ്റ്റന്റ് പ്രഫസറായി കരാർ അടിസ്ഥാനത്തിൽ നിയമിച്ചത്.

റാങ്ക് ലിസ്റ്റും സർവകലാശാലാ വിജ്ഞാപനവും തിരുത്തിയാണ് തലശേരി എംഎൽഎയുടെ ഭാര്യയെ സർവകലാശാല നിയമിച്ചതെന്നു കാണിച്ച് കണ്ണൂർ ചാവശേരി സ്വദേശി ഡോ. എം.പി. ബിന്ദുവാണ് ഹൈക്കോടതിയെ സമീപിച്ചത്. കരാർ നിയമനങ്ങൾക്ക് ഇതുവരെ സംവരണം നടപ്പാക്കിയിട്ടില്ലാത്ത സർവകലാശാല ഇത്തവണ സംവരണത്തിന്റെ പേരിൽ തന്റെ നിയമനാർഹത മറികടന്നതായാണ് ഹർജിയിൽ  ഡോ. എം.പി. ബിന്ദു ചൂണ്ടിക്കാട്ടിയത്. നിയമനക്കാര്യത്തിൽ സര്‍ക്കാറിനോടും കണ്ണൂര്‍ സർവകലാശാലയോടും കോടതി നേരത്തെ വിശദീകരണം തേടിയിരുന്നു. സംവരണാടിസ്ഥാനത്തിലാണു നിയമനം എന്നായിരുന്നു സർവകലാശാലയുടെ വിശദീകരണം. 

കണ്ണൂര്‍ സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സിൽ എംഎഡ് വിഭാഗത്തിലാണ് എ.എൻ.ഷംസീർ എംഎൽഎയുടെ ഭാര്യ പി.എം.സഹലയെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചത്. നേരത്തെ ഇതേ സ്ഥാപനത്തിലെ ബിഎഡ് വിഭാഗത്തിൽ അധ്യാപികയായിരുന്ന ഇവർ ഇവിടെനിന്നു വിടുതൽ വാങ്ങിയാണു എംഎഡ് വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചത്.

ഹർജിക്കാരിയുടെ വാദം ഇങ്ങനെ –

2015 ജൂൺ 24 മുതൽ ഹർജിക്കാരി കരാറടിസ്ഥാനത്തിൽ സർവകലാശാലയിൽ സയൻസ് അസി. പ്രഫസറായി പ്രവർത്തിക്കുകയാണ്. കരാർ കാലാവധി 2018 ജൂൺ‍ 22നു തീരുന്നതിനു മുൻപു സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസിൽ അസി. പ്രഫസർ നിയമനത്തിനു സർവകലാശാല അപേക്ഷ ക്ഷണിച്ചു. ജൂൺ 14ലെ വോക്ക്–ഇൻ–ഇന്റർവ്യൂവിൽ പങ്കെടുത്തു. റാങ്ക് ലിസ്റ്റ് വന്നിട്ടില്ല. എന്നാൽ, ഇന്റർവ്യൂവിൽ തനിക്ക് ഒന്നാം റാങ്ക് ഉണ്ടെന്നും അഞ്ചു മാർക്കിന്റെ വ്യത്യാസത്തിൽ സഹല രണ്ടാമതാണെന്നും ഡിപ്പാർട്മെന്റിൽനിന്ന് അറിഞ്ഞു. പിന്നീടു സഹലയ്ക്കു നിയമനം ലഭിച്ചു.

related stories