Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല: ജനകീയ സര്‍ക്കാരിനു യോജിക്കാത്ത നിലപാടെന്ന് എന്‍എസ്എസ്

G. Sukumaran Nair

ചങ്ങനാശേരി ∙ ഈശ്വരവിശ്വാസികളുടെ വികാരം കണക്കിലെടുത്ത് ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുന്ന കാര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്ന് എന്‍എസ്എസ്. ഈ സമീപനം ഒരു ജനകീയസര്‍ക്കാരിന് ഒട്ടും യോജിച്ചതല്ലെന്നും എന്‍എസ്എസ് ജനറല്‍ കെക്രട്ടറി ജി. സുകുമാരന്‍നായര്‍ വ്യക്തമാക്കി. ആചാരങ്ങള്‍ സംരക്ഷിക്കുന്ന തരത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കുമെന്നാണു പ്രതീക്ഷയെന്നു കഴിഞ്ഞ ദിവസം ജി. സുകുമാരന്‍നായര്‍ പറഞ്ഞിരുന്നു.