Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ തന്ത്രിക്കൊപ്പം പങ്കെടുക്കും: പന്തളം കൊട്ടാരം

panthalam-thantri

തിരുവനന്തപുരം ∙ ശബരിമല വിഷയവുമായി ബന്ധപ്പെട്ട സര്‍വകക്ഷിയോഗം കോണ്‍ഗ്രസും ബിജെപിയും ബഹിഷ്‌ക്കരിച്ചെങ്കിലും മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കുമെന്ന് പന്തളം കൊട്ടാരം പ്രതിനിധി പി.ജി. ശശികുമാരവര്‍മ്മ. യോഗത്തില്‍ പങ്കെടുത്ത് പറയാനുള്ളത് വ്യക്തമാക്കുമെന്നും അദ്ദേഹം മനോരമ ഓണ്‍ലൈനോട് പറഞ്ഞു.

പന്തളം കൊട്ടാരത്തില്‍നിന്ന് പി.എന്‍. നാരായണവര്‍മ്മയും തന്ത്രി കുടുംബത്തില്‍നിന്ന് കണ്ഠര് രാജീവരും, കണ്ഠര് മോഹനരും യോഗത്തില്‍ പങ്കെടുക്കും. ദേവസ്വം ബോര്‍ഡ് പ്രതിനിധികളേയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മൂന്നു മണിക്ക് മുഖ്യമന്ത്രിയുടെ ഓഫിസിലാണ് യോഗം.