Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൗഹാന്റെ പ്രചാരണച്ചെലവ് പരിധിവിട്ടു: കമ്മിഷനു പരാതിയുമായി കോൺഗ്രസ്

Shivraj Singh Chouhan ശിവരാജ് സിങ് ചൗഹാൻ

ഭോപാൽ ∙ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ തിരഞ്ഞെടുപ്പ് പ്രചാരണച്ചെലവ് പരിധി കടന്നെന്നു കോൺഗ്രസ്. ഒരു സ്ഥാനാർഥിക്കു ചെലവാക്കാവുന്ന പരമാവധി തുകയായ 28 ലക്ഷത്തേക്കാൾ ചൗഹാൻ ഇതിനകം ചെലവിട്ടതായി തിരഞ്ഞെടുപ്പ് കമ്മിഷനു കോൺഗ്രസ് പരാതി നൽകി.

ഭോപാലിൽനിന്നു പ്രസിദ്ധീകരിക്കുന്ന പത്രത്തിൽ കാൽപേജ് പരസ്യം നൽകിയതു കണക്കുകൂട്ടിയാൽ ചെലവ് പരിധി കടന്നെന്നാണു കോൺഗ്രസ് പറയുന്നത്. കോൺഗ്രസിന്റെ നിയമസെൽ മേധാവി അജയ് ഗുപ്ത, പരസ്യത്തിന്റെ പകർപ്പുകൾ സഹിതമാണു പരാതി നൽകിയത്.

തിരഞ്ഞെടുപ്പിനു ദിവസങ്ങൾ ബാക്കിനിൽക്കെ ചൗഹാൻ ഇനിയും പണം ചെലവാക്കുന്നതു ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണെന്നു കോൺഗ്രസ് ചൂണ്ടിക്കാട്ടി.