Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൃപ്തി ദേശായിക്കു കോണ്‍ഗ്രസ് ബന്ധം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Kadakampalli_Surendran

പമ്പ ∙ ശബരിമല ദര്‍ശനത്തിനെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് കോണ്‍ഗ്രസുമായും ബിജെപിയുമായും ബന്ധമുണ്ടെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പുണെ മുനിസിപ്പാലിറ്റിയില്‍ മത്സരിച്ചിട്ടുണ്ട് അവര്‍. പിന്നീട് ബിജെപിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചതായും പറയുന്നു. കോണ്‍ഗ്രസും ബിജെപിയും പറഞ്ഞാല്‍ അവര്‍ മടങ്ങിപ്പോകും. രമേശ് ചെന്നിത്തലയും പി.എസ്. ശ്രീധരന്‍പിള്ളയും ചേര്‍ന്ന് അവരെ പറഞ്ഞു വിടാവുന്നതേയുള്ളുവെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് വിമാനത്താവളത്തില്‍ നടക്കുന്നതു പ്രാകൃത പ്രതിഷേധമാണ്. അവരോടു മടങ്ങിപ്പോകാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സുരക്ഷ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് അയച്ച കത്തിന്റെ കോപ്പിയാണ് അവര്‍ മുഖ്യമന്ത്രിക്ക് അയച്ചിരിക്കുന്നതെന്നും കടകംപള്ളി പറഞ്ഞു. 

തീര്‍ഥാടകരുടെ ബസ് ടിക്കറ്റിന് 48 മണിക്കൂര്‍ മാത്രമാണു കാലാവധിയെന്നും മന്ത്രി പറഞ്ഞു. അതിനകം തിരിച്ചെത്തിയില്ലെങ്കില്‍ പുതിയ ടിക്കറ്റ് എടുക്കണം. പമ്പയില്‍ വിരിവയ്ക്കാന്‍ സൗകര്യം നല്‍കില്ലെന്നും മന്ത്രി പറഞ്ഞു.