Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൃപ്തി ദേശായിയുമായി കോൺഗ്രസിന് ബന്ധമില്ല: രമേശ് ചെന്നിത്തല

Ramesh Chennithala രമേശ് ചെന്നിത്തല

തിരുവനന്തപുരം∙ ശബരിമല ദർശനത്തിന് എത്തിയ തൃപ്തി ദേശായിക്ക് കോൺഗ്രസുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏതെങ്കിലും കാലത്ത് കോൺഗ്രസിലുണ്ടായിരുന്നുവെന്നു കരുതി അവരുടെ കാര്യത്തിൽ പാർട്ടിക്കു ബാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിന്റെ അനാവശ്യ നിയന്ത്രണങ്ങൾ ശബരിമല ദർശനം അസാധ്യമാക്കിയിരിക്കുകയാണ്. വൈകുന്നരം എത്തുന്ന ഭക്തർ രാവിലെ നെയ്യഭിഷേകവും കഴിഞ്ഞു മലയിറങ്ങുകയാണു സാധാരണ ചെയ്യുന്നത്. പുതിയ ക്രമീകരണങ്ങളുടെ പേരിൽ നെയ്യഭിഷേകത്തിനു സൗകര്യമില്ലെന്നതു ഭക്തർക്കിടയിൽ വലിയ ആശങ്കയുണ്ടാക്കും.

മണ്ഡലകാലം കണക്കിലെടുത്ത് ആറു മാസം മുൻപേ തുടങ്ങേണ്ട ഒരുക്കങ്ങളൊന്നും സർക്കാർ നടത്തിയില്ല. ശുദ്ധജലമില്ല. പമ്പ ത്രിവേണിയിൽ ഒരുക്കങ്ങളൊന്നും പൂർത്തിയായിട്ടില്ല. റോഡുകൾ ഗതാഗതയോഗ്യവുമല്ല. ശബരിമലയിൽ ആകെ നടന്നത് പൊലീസിനെ വിന്യസിക്കൽ മാത്രമാണ്. യുവതീപ്രവേശത്തിനു കാട്ടുന്ന ആവേശം സർക്കാർ എന്തുകൊണ്ട് അടിസ്ഥാന സൗകര്യമൊരുക്കുന്നതിൽ കാട്ടുന്നില്ല എന്നത് ഉത്തരമില്ലാത്ത ചോദ്യമാണ്. തീർഥാടനം അസാധ്യമാക്കും വിധമുള്ള ക്രമീകരണങ്ങൾ സർക്കാർ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.