Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാഹനം കിട്ടാതെ തൃപ്തി: ഓട്ടം പോകാന്‍ കൂട്ടാക്കാതെ പ്രീപെയ്ഡ് ടാക്‌സിക്കാര്‍

trupti-airport

കൊച്ചി ∙ ശബരിമല ദര്‍ശനത്തിനായി കൊച്ചി വിമാനത്താവളത്തിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കും സംഘത്തിനും കോട്ടയത്തേക്ക് എത്തിപ്പെടാന്‍ വാഹനങ്ങളൊന്നും ലഭ്യമായിട്ടില്ല.

വിമാനത്താവളത്തിലെ പ്രീപെയ്ഡ് ടാക്‌സിക്കാരില്‍ ആരും തന്നെ വരാന്‍ തയാറായിട്ടില്ല. പ്രതിഷേധം ഭയന്നാണ് ആരും തന്നെ എത്താത്തത്. അതിനിടെ തൃപ്തി വിളിച്ച ഓണ്‍ലൈന്‍ ടാക്‌സി എത്തിയെങ്കിലും അവരും മടങ്ങിപ്പോവുകയായിരുന്നു. നൂറുകണക്കിനു പ്രതിഷേധക്കാരാണു നാമജപവുമായി വിമാനത്താവളത്തിനു പുറത്തു തമ്പടിച്ചിരിക്കുന്നത്. പുലര്‍ച്ചെ 4.40-ന് ഇന്‍ഡിഗോ വിമാനത്തിലാണു തൃപ്തി കൊച്ചിയിലെത്തിയത്.