Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അറസ്റ്റ് ചെയ്യുമെന്ന് പൊലീസ്; പ്രതിഷേധം മതിയാക്കി രാഹുൽ ഈശ്വർ

Rahul-Easwar രാഹുൽ ഈശ്വർ

നിലയ്ക്കൽ∙ മണ്ഡലകാലം തുടങ്ങിയ പശ്ചാത്തലത്തിൽ, ശബരിമല യുവതീപ്രവേശത്തിനെതിരെ പ്രതിഷേധവുമായി നിലയ്ക്കലിലെത്തിയ അയ്യപ്പ ധർമസേനാ പ്രസിഡന്റ് രാഹുൽ ഈശ്വർ മടങ്ങി. അറസ്റ്റു ചെയ്യുമെന്ന് പൊലീസ് അറിയിച്ചതിനെ തുടർന്നാണു രാഹുൽ മടങ്ങിയത്.

ദേവസ്വം ബോർഡിന്റെ സാവകാശ ഹർജി തള്ളിയാൽ കൂടുതൽ പ്രക്ഷോഭങ്ങളുമായി പമ്പയിലെത്തുമെന്ന് അദ്ദേഹം അറിയിച്ചു. യുവതികളെ സന്നിധാനത്തേക്കു കയറ്റിവിടില്ലെന്ന് പൊലീസ് അനൗദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു.