Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല: കേന്ദ്രം ഇടപെടണമെന്ന് ബിജെപി; കത്തു നൽകി

Sabarimala Protest | Kunnummal | Malappuram ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ബിജെപി മലപ്പുറം കുന്നുമ്മലിൽ റോഡ് ഉപരോധിക്കുന്നു.

തിരുവനന്തപുരം ∙ ശബരിമലയില്‍ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ബിജെപി സംസ്ഥാന ഘടകം. കേന്ദ്ര ആഭ്യന്തരവകുപ്പിനും പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിനും ഇക്കാര്യം ആവശ്യപ്പെട്ട് കേരള ബിജെപി കത്തു നല്‍കി. ആഭ്യന്തരമന്ത്രാലയത്തിൽനിന്നുള്ള ഉന്നതസംഘവും കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള കേന്ദ്രസംഘവും ശബരിമല സന്ദര്‍ശിക്കണമെന്നും കേരളത്തില്‍നിന്നുള്ള എംപിമാരും ശബരിമലയിലെത്തണം എന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ശബരിമലയില്‍ എത്താന്‍ ശ്രമിച്ച ബിജെപി നേതാക്കളെ കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ആവശ്യം.

ഇന്നലെ രാത്രി നിലയ്ക്കലിൽ നിന്ന് അറസ്റ്റ് ചെയ്ത ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ ഇപ്പോൾ റിമാൻഡിലാണ്. ഒബിസി മോര്‍ച്ച തൃശൂര്‍ ജില്ലാ പ്രസിഡന്റ്് രാജന്‍ തറയില്‍, കര്‍ഷമോര്‍ച്ച പത്തനംതിട്ട ജില്ലാ ജില്ലാ കമ്മിറ്റി അംഗം എം.എസ്. സന്തോഷ് എന്നിവരാണ് സുരേന്ദ്രനൊപ്പമുള്ളത്. എന്നാൽ സുരേന്ദ്രനെതിരെ എടുത്തത് കള്ളക്കേസാണെന്ന് ബിജെപി ആരോപിച്ചു.

സുരേന്ദ്രന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ബിജെപി ഇന്ന് സംസ്ഥാന വ്യാപകമായി റോഡ് ഉപരോധവും പ്രതിഷേധവും നടത്തുകയാണ്. ഇതിനെത്തുടർന്ന് പലയിടത്തും സംഘർഷവുമുണ്ടായി.