Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ പെൺകുട്ടി വാഹനാപകടത്തിൽ മരിച്ചു

road-accident

കൊല്ലം ∙ ലിഫ്റ്റ് ചോദിച്ച് പൊലീസുകാരന്റെ ബൈക്കിൽ കയറിയ പെൺകുട്ടിക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം. ചവറ തെക്കുംഭാഗം സ്വദേശി ബിന്ദുവാണു (21) കാവനാട് പെട്രോൾ പമ്പിനു സമീപം രാവിലെ ഒൻപതരയോടെയുണ്ടായ അപകടത്തിൽ മരിച്ചത്. പമ്പിൽനിന്ന് പെട്രോൾ നിറച്ച ശേഷം റോഡിലേക്ക് ഇറങ്ങിയ ബൈക്കിൽ സ്വകാര്യ ബസിടിച്ചാണ് അപകടം. ഉടൻ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ബിന്ദുവിന്റെ ജീവൻ രക്ഷിക്കാനായില്ല. ഇവന്റ് മാനേജ്മെന്റ് കമ്പനിയിൽ ജോലി ചെയ്യുന്ന ബിന്ദു ദളവാപുരത്തു വച്ചാണ് ബൈക്കിൽ കയറിയതെന്ന് പൊലീസ് പറഞ്ഞു. ബൈക്ക് ഓടിച്ചിരുന്ന പൊലീസുകാരൻ അനിൽകുമാറിന് നിസ്സാര പരുക്കേറ്റു. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.