Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരക്കൊഴിഞ്ഞ് സന്നിധാനം: വരിനിൽക്കാതെ പതിനെട്ടാംപടി കയറാം; മലയാളി തീർഥാടകർ കുറവ്

sabarimala-pilgrims പമ്പ ഗണപതി ക്ഷേത്രത്തിനു സമീപത്ത് വിശ്രമിക്കുന്ന അയ്യപ്പ ഭക്തർ. ചിത്രം: രാഹുൽ ആർ. പട്ടം.

സന്നിധാനം∙ മണ്ഡലകാലം ആരംഭിച്ച് ആദ്യ ഞായറാഴ്ചയായിട്ടും സന്നിധാനത്തു തിരക്കില്ല. വരിനിൽക്കാതെ പതിനെട്ടാംപടി ചവിട്ടാം. തീർഥാടകരിൽ അധികവും അന്യസംസ്ഥാനക്കാരാണ്. മലയാളികൾ കുറവാണ്. ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ടുണ്ടായ സുപ്രീം കോടതി വിധിയെത്തുടർന്നുള്ള സംഭവവികാസങ്ങളാകാം മലയാളി തീർഥാടകരെ ശബരിമലയിലേക്കു വരുന്നതിൽനിന്നു പിന്തിരിപ്പിക്കുന്നതെന്നാണ് അനുമാനം.

അതേസമയം, സുരക്ഷയിൽ പൊലീസ് ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയും ചെയ്യുന്നില്ല. കടുത്ത നിയന്ത്രണങ്ങൾ തുടരുകയാണ്. മാധ്യമപ്രവർത്തകർക്കും റിപ്പോർട്ടിങ്ങിനായി പ്രദേശത്തേക്കു കടക്കണമെങ്കിൽ പാസ് വാങ്ങിക്കണം. എന്നാൽ ഇന്നു രാവിലെ ഒരു മാധ്യമത്തിന്റെ വാഹനം പാസില്ലാതെ കടത്തിവിട്ടതിനെത്തുടർന്ന് മറ്റു മാധ്യമപ്രവർത്തകരും പൊലീസും തമ്മിൽ വാഗ്വാദം നടന്നു. തുടർന്ന് പൊലീസ് കടന്നുപോയ വാഹനത്തെ തിരിച്ചുവിളിക്കുമെന്ന് അറിയിച്ചു.