Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജസ്ഥാനിൽ മൂന്നാം സ്ഥാനാർഥി പട്ടികയും പുറത്തിറക്കി കോൺഗ്രസ്; അഞ്ചിടത്ത് സഖ്യകക്ഷികൾ

Indian National Congress

ന്യൂഡൽഹി ∙ രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ മൂന്നാമത്തെ പട്ടികയും കോണ്‍ഗ്രസ് പുറത്തുവിട്ടു. 18 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണു പ്രഖ്യാപിച്ചത്. ബിക്കാനീർ വെസ്റ്റ് മണ്ഡലത്തിൽനിന്നു മാറിയ യശ്പാൽ ഗെലോട്ട് ഈസ്റ്റിൽ മത്സരിക്കും. വെസ്റ്റിൽ ബി.ഡി. കല്ലയാണു സ്ഥാനാർഥി. ഈസ്റ്റിൽ നിലവിലുണ്ടായിരുന്ന കനയ്യലാൽ ജാവറിനു പകരമാണു ഗെലോട്ട് മത്സരിക്കുക.

മുണ്ടാവറിലും കുശാൽഗഢിലും സഖ്യത്തിന്റെ ഭാഗമായി എൽജെഡി സ്ഥാനാർഥികളാണ്. ഭരത്പുറിലും മാല്‍പുരയിലും ആർജെഡിയും മത്സരിക്കും. ബലി മണ്ഡലത്തിൽ സഖ്യത്തിന്റെ ഭാഗമായി എൻസിപിയാണു മത്സരിക്കുക. രാജസ്ഥാനിലെ കോൺഗ്രസ് തിരഞ്ഞെടുപ്പു സമിതി അംഗീകരിച്ച പട്ടിക ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കാണു പുറത്തുവിട്ടത്.