Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഅദനിയുടെ ചിത്രം ഉപയോഗിച്ച് മതവിരുദ്ധപ്രചരണം; പരാതിയുമായി മകൻ

Abdul-Nasser-Mahdhani-madani

കൊച്ചി∙ പിഡിപി ചെയര്‍മാന്‍ അബ്ദുൽ നാസർ മഅദനിയുടെ ചിത്രം പ്രൊഫൈല്‍ ചിത്രമായി ഉപയോഗിച്ചു സമൂഹമാധ്യമത്തിൽ മതവിരുദ്ധപ്രചരണം നടത്തുന്നുവെന്നു ചൂണ്ടിക്കാണിച്ച് മകന്‍ സലാഹുദീന്‍ അയ്യൂബി സിറ്റി പൊലീസ് കമ്മിഷണര്‍ എം.പി.ദിനേശിനു പരാതി നല്‍കി. ‌സാമുദായിക സൗഹൃദവും സാഹോദര്യവും തകര്‍ക്കുന്ന രീതിയിലും കുറിപ്പുകള്‍ നല്‍കുന്നുണ്ടെന്നു പരാതിയിൽ ഉന്നയിക്കുന്നു. ശബരിമല വിഷയം വിവാദമായി നില്‍ക്കുന്ന സാഹചര്യത്തില്‍ പ്രകോപനപരമായ കുറിപ്പ് പ്രചരിപ്പിക്കുന്നതിനെതിരെ ശക്തമായ നിയമനടപടി കൈക്കൊള്ളണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.