Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസ് ഇന്ത്യൻ ജനതയ്ക്കൊപ്പം: മുംബൈ ഭീകരാക്രമണ വാർഷികത്തിൽ ട്രംപ്

Donald Trump ഡോണൾഡ് ട്രംപ്

വാഷിങ്ടൻ∙ ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യക്കു ശക്തമായ പിന്തുണ അറിയിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മുംബൈ ഭീകരാക്രമണത്തിന്റെ 10–ാം വാർഷികവേളയിലാണു ട്രംപിന്റെ പ്രസ്താവന.

‘മുംബൈ ഭീകരാക്രമണത്തിന്റെ വാർഷികവേളയിൽ, നീതിക്കായി ദാഹിക്കുന്ന ഇന്ത്യക്കാരോടൊപ്പമാണു യുഎസ്. 6 അമേരിക്കക്കാരുൾപ്പെടെ 166 നിരപരാധികളാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഭീകരവാദികൾ വിജയിക്കാനോ വിജയത്തിന്റെ അടുത്തെത്താനോ ഞങ്ങൾ സമ്മതിക്കില്ല’– രാവിലെ കുറിച്ച ട്വീറ്റിൽ ട്രംപ് വ്യക്തമാക്കി.

26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരെ പിടികൂടാൻ സഹായിക്കുന്നവർക്കു യുഎസ് 5 മില്യൻ ഡോളർ ധനസഹായം പ്രഖ്യാപിച്ചിരുന്നു. നേരത്തേ, ലഷ്കറെ തയിബ സ്ഥാപകൻ ഹാഫിസ് മുഹമ്മദ് സയീദിനെ പിടിക്കുന്നവർക്ക് 10 മില്യൻ ഡോളറും ഹാഫിസ് അബ്ദുൽ റഹ്മാൻ മാക്കിയെ പിടിക്കാൻ 2 മില്യൻ ഡോളർ പ്രതിഫലവും യുഎസ് പ്രഖ്യാപിച്ചിരുന്നു.