Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഎസ്ആര്‍ടിസി എം പാനല്‍ ജീവനക്കാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി

Kerala-High-Court-4

കൊച്ചി∙ കെഎസ്ആര്‍ടിസി എം പാനല്‍ ജീവനക്കാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി ഉത്തരവ്. പത്തുവര്‍ഷത്തില്‍ താഴെ സര്‍വീസുള്ള മുഴുവന്‍ എം പാനല്‍ ജീവനക്കാരെയും ഒഴിവാക്കാനാണു നിര്‍ദേശം. നാലായിരത്തോളം ജീവനക്കാര്‍ക്കു ജോലി നഷ്ടമാകും.

ഒരാഴ്ചയ്ക്കുള്ളില്‍ നടപടി ആരംഭിക്കണമെന്ന് ജസ്റ്റിസ് വി. ചിദംബരേഷും, ജസ്റ്റിസ് ആര്‍. നാരായണ പിഷാരടിയും അടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. അഡ്‌‍വൈസ് മെമ്മോ ലഭിച്ചിട്ടും പിഎസ്‌സി ലിസ്റ്റില്‍നിന്നും നിയമനം ലഭിക്കാതിരുന്ന ഉദ്യോഗാര്‍ഥികളാണു കോടതിയെ സമീപിച്ചത്. നിലവില്‍ 7800 ല്‍പരം എംപാനല്‍ ജീവനക്കാരാണ് കെഎസ്ആര്‍ടിസിയില്‍ ഉള്ളത്.  അതേസമയം സ്വന്തം ഭാഗം വിശദീകരിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന നിലപാടിലാണ് കെഎസ്ആര്‍ടിസി.

related stories