Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

59 തിരികൾ തെളിഞ്ഞു; കലയുടെ പൂരത്തിന് ആലപ്പുഴയിൽ കൊടിയേറി

59th-school-kalolsavam 59–ാം കലോത്സവമെന്ന് ഓർമിപ്പിച്ച് 59 വിദ്യാർഥികൾ ചിരാതുകൾ കൊളുത്തുന്നു. ചിത്രം. മനോരമ

ആലപ്പുഴ∙ മൂന്നു നാളേക്ക് കലയും കടലും സംഗമിക്കുകയാണ്. പുന്നമടക്കായലും കുട്ടനാടിന്റെ പുഞ്ചപ്പാടങ്ങളുമെല്ലാം ഇന്നു മുതൽ അതിജീവനത്തിന്റെ സ്കൂൾ കലോൽസവത്തിനു കാതോർക്കുന്നു. 59ാം സംസ്ഥാന സ്കൂൾ കലോൽസവത്തിനു ഗവ. ഗേൾസ് എച്ച്എസ്എസിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ പതാക ഉയർത്തി. 59ാം കലോൽസവമെന്ന് ഓർമിപ്പിച്ചു ലിയോ തേർട്ടീന്ത് ഹയർ സെക്കൻഡറി സ്കൂളിൽ 59 ചെരാതുകൾക്കു കലാവേഷമണിഞ്ഞെത്തിയ വിദ്യാർഥികൾ തിരിതെളിച്ചു.

കലോൽസവം സമഗ്ര കവറേജ്: ആർട്ടോ... ഇർറോ

വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. മന്ത്രി ജി. സുധാകരൻ, കെ.സി. വേണുഗോപാൽ എംപി തുടങ്ങി സാംസ്കാരിക നേതാക്കളും വിദ്യാഭ്യാസ പ്രവർത്തകരും പ്രദേശവാസികളും പങ്കെടുത്തു. 29 വേദികളിലായി 188 ഇനങ്ങളിൽ 8935 വിദ്യാർഥികളാണു മൽസരത്തിനെത്തിയിട്ടുള്ളത്. 302 അപ്പീലുകളും മൽസരത്തിനുണ്ട്. വിവിധ വേദികളിൽ മൽസരങ്ങൾക്കു തുടക്കമായി. 

59th-school-kalolsavam-1 59–ാം കലോത്സവമെന്ന് ഓർമിപ്പിച്ച് 59 വിദ്യാർഥികൾ ചിരാതുകൾ കൊളുത്തുന്നു. ചിത്രം. മനോരമ

അതിജീവനത്തിന്റെ വർണങ്ങൾ നിറച്ചു സംസ്ഥാന സ്കൂൾ കലോത്സവത്തെ വരവേൽക്കാൻ ആലപ്പുഴ ബീച്ചിൽ കഴിഞ്ഞ ദിവസം 100 മീറ്റർ തുണിയിൽ കലാകാരന്മാരും വിദ്യാർഥികളും ചിത്രങ്ങൾ വരച്ചു. ജില്ലാ പഞ്ചായത്ത് പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്നു നടത്തിയ ചിത്രരചനയിൽ ബീച്ചിലെത്തിയ കലാസ്വാദകരും പങ്കെടുത്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേ​ണുഗോപാൽ ചിത്രം വരച്ച് ​ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ.ടി.മാത്യു അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ധന്യ ആർ.കുമാർ, ജില്ലാ വിദ്യാഭ്യാസ ഓഫിസർ വി.ആർ.ഷൈല, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ സി.ഡി.ആസാദ്, ജില്ലാ പ്രോജക്ട് ഓഫിസർ സിദ്ദിഖ് തുടങ്ങിയവർ പ്രസംഗിച്ചു.