Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാമൻകുളങ്ങരയിൽ വാഹനാപകടം: മൂന്നു യുവാക്കൾ മരിച്ചു

kollam-map

കൊല്ലം ∙ രാമൻകുളങ്ങരയിൽ വാഹനാപകടത്തിൽ മൂന്നു യുവാക്കൾ മരിച്ചു. ബൈക്ക് യാത്രക്കാരായ ഫ്രാൻസിസ്(21), ജോസഫ്(19), സിജിൻ(21) എന്നിവരാണ് മരിച്ചത്. 

മൂന്നു പേരും നീണ്ടകര പുത്തൻതോപ്പിൽ പടിഞ്ഞാറ്റതിൽ സ്വദേശികളാണ്. മൂവരും സുഹൃത്തുക്കളും അയൽവാസികളുമാണ്.

ഇന്നു പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം. യുവാക്കൾ സഞ്ചരിച്ച ബൈക്ക് ടാങ്കർ ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായത്. മൃതദേഹങ്ങൾ കൊല്ലം ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.