Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രോസ്സ് വേഡ് ബുക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ശശി തരൂരിന്

shashi-tharoor ശശി തരൂർ

ന്യൂഡൽഹി∙ ക്രോസ്സ് വേഡ് ബുക്ക് അവാർഡിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ശശി തരൂരിന്. സമകാലിക ഇന്ത്യയിലെ മികച്ച എഴുത്തുകാരിലൊരാളായ തരൂര്‍ സാഹിത്യ മേഖലയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണു പുരസ്കാരം.

2016 മുതലാണ് ക്രോസ്സ് വേഡ് ബുക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നൽകിത്തുടങ്ങിയത്. സൽ‌മാൻ റുഷ്ദി, വിക്രം സേത്, അമിതാവ് ഘോഷ്, കിരൺ ദേശായ് തുടങ്ങിയവർക്ക് ക്രോസ്സ് വേഡ് പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.