Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തങ്കഅങ്കി ഘോഷയാത്ര 23ന് പുറപ്പെടും; മണ്ഡലപൂജ 27ന്

thanka-ankhi-sabarimala

ശബരിമല ∙ സ്വാമിഭക്തർ ദർശനപുണ്യം കൊതിയ്ക്കുന്ന മണ്ഡലപൂജ 27ന്. മണ്ഡലപൂജക്ക് അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുളള തങ്കഅങ്കിയുമായുളള ഘോഷയാത്ര 23ന് ആറന്മുളയിൽ നിന്നു പുറപ്പെടും. 

മണ്ഡലപൂജയ്ക്കു ചാർത്താനുളള തങ്കഅങ്കി ചിത്തിരതിരുനാൾ ബാലരാമവർമയാണ് നടയ്ക്കുവച്ചത്. ഇപ്പോൾ ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ സ്ട്രോങ്റൂമിൽ സൂക്ഷിച്ചിരിക്കുന്ന തങ്കഅങ്കി 22ന് പുറത്തെടുത്തു ഭക്തർക്കു ദർശനത്തിനായി വയ്ക്കും. തങ്കഅങ്കി ഘോഷയാത്ര 23ന് രാവിലെ ഏഴിന് പാർഥസാരഥി ക്ഷേത്രത്തിൽ നിന്നു പുറപ്പെടും. 

ഘോഷയാത്ര  23ന്  ഓമല്ലൂർ രക്തകണ്ഠ സ്വാമി ക്ഷേത്രത്തിലും 24ന് കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലും 25ന് റാന്നി-പെരുനാട് ധർമശാസ്താ ക്ഷേത്രത്തിലും രാത്രിയിൽ ക്യാംപ് ചെയ്യും. 26ന് ഉച്ചക്ക് പമ്പയിൽ എത്തും. അവിടെ നിന്ന് ആഘോഷമായി സന്നിധാനത്തിൽ എത്തിച്ച് ദീപാരാധനക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്തും. 27ന് ഉച്ചക്ക് തങ്കഅങ്കി  ചാർത്തിയാണ് മണ്ഡലപൂജ നടക്കുക.