Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുപ്രീംകോടതി ഭരണഘടനാ ധാര്‍മികതയ്ക്ക് പ്രാധാന്യം നല്‍കുന്നത് അപകടം: എജി

kk-venugopal-sabarimala കെ.കെ. വേണുഗോപാൽ

ന്യൂഡൽഹി∙ സുപ്രീംകോടതി ഭരണഘടനാ ധാര്‍മികതയ്ക്കു പ്രാധാന്യം നല്‍കുന്നത് അപകടകരമെന്നു ശബരിമല വിധി ചൂണ്ടിക്കാട്ടി അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍. ‍ഡല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു എജി. ഭരണഘടനാധാര്‍മികതയ്ക്ക് അന്ത്യമുണ്ടാകണമെന്നാണു വ്യക്തിപരമായ ആഗ്രഹം. യുവതീപ്രവേശത്തെ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വിശ്വാസം അടിസ്ഥാനമാക്കി എതിര്‍ത്തപ്പോള്‍ അഞ്ചംഗ ഭരണഘടനാബെഞ്ചിലുണ്ടായിരുന്ന മറ്റു നാല് ജഡ്ജിമാരും ഉയര്‍ത്തിക്കാട്ടിയതു ഭരണഘടനാധാര്‍മികതയായിരുന്നു. നേരത്തേയും ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധിയിൽ ‍അതൃപ്തി രേഖപ്പെടുത്തി എജി രംഗത്തെത്തിയിരുന്നു.