Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2016ൽ പൂർത്തിയാക്കിയെന്ന പ്രതീതിയുണ്ടാക്കി ഉദ്ഘാടനം: യുഡിഎഫിനെ വിമർശിച്ച് മുഖ്യമന്ത്രി

pinarayi-vijayan കണ്ണൂർ വിമാനത്താവളം ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു.

കണ്ണൂർ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവള നിർമാണം പൂർത്തിയാകാൻ കാലതാമസമുണ്ടായതിൽ യുഡിഎഫിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 1996ൽ ആരംഭിച്ച വിമാനത്താവളമെന്ന ആശയം യാഥാർഥ്യമാകാൻ ഇത്രയും വൈകേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2001 മുതൽ 2006 വരെയുള്ള അഞ്ചുവർഷക്കാലം വിമാനത്താവളവുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനവും നടന്നില്ല. എന്തുകൊണ്ടാണ് അങ്ങനൊരു നിലപാട് എടുത്തത് എന്ന് അറിയില്ല.

2006ൽ വി.എസ്. അച്യുതാനന്ദന്റെ സർക്കാർ അധികാരത്തിലെത്തിയപ്പോഴാണു വിമാനത്താവളത്തിന്റെ നിർമാണപ്രവർത്തനങ്ങൾക്കു വീണ്ടും ജീവൻവയ്ക്കുന്നത്. സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെ വേഗത്തിൽ നീങ്ങി. പിന്നീട് 2011–2016 കാലഘട്ടത്തിൽ ഈ വേഗത്തിൽ പുരോഗതി കൈവരിച്ചോയെന്ന വിലയിരുത്തലിലേക്കു താൻ കടക്കുന്നില്ല. പ്രവർത്തനങ്ങൾ നിശ്ചലമായില്ല. എന്നാലും വിമാനത്താവളം പൂർത്തിയാക്കാനായില്ല. പൂർത്തിയാക്കിയെന്ന പ്രതീതി ഉണ്ടാക്കി ഒരു ഉദ്ഘാടനവും നടത്തി.

എയർഫോഴ്സിന്റെ കൈവശമുള്ള എവിടെയും ഇറക്കാൻ സാധിക്കുന്ന തരത്തിലുള്ള വിമാനമാണ് അന്ന് ഉദ്ഘാടനത്തിനായി ഇറക്കിയത്. ഉദ്ഘാടനം ചെയ്യുകയാണെന്നു പറഞ്ഞ് ആളെക്കൂട്ടി. ആ വിമാനത്താവളമാണ് 2016ലെ സർക്കാർ വന്ന് രണ്ടര വർഷം പിന്നിട്ടപ്പോൾ പൂർണ ഘട്ടത്തിൽ ഉദ്ഘാടനം ചെയ്യുന്നതെന്നും പിണറായി കുറ്റപ്പെടുത്തി.

related stories