Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാകില്ല; വിവാദത്തിനില്ല; ഇത് സന്തോഷനേരം: ഉമ്മന്‍ ചാണ്ടി

Oommen Chandy

കൊച്ചി∙ ‘കേരളത്തിലെ ജനങ്ങളെ അങ്ങനെ ആർക്കും തെറ്റിദ്ധരിപ്പിക്കാൻ കഴിയില്ല. എന്താണ് എങ്ങനെയാെണന്ന് അവർക്കു നന്നായി അറിയാം. ഞാനേതായാലും ഒരു വിവാദത്തിനില്ല. കാരണം ഇത് സന്തോഷിക്കേണ്ട നിമിഷമാണ്.’ – കണ്ണൂരിൽനിന്നു വിമാനം ഉയർന്നു പറക്കുമ്പോൾ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വാക്കുകളിങ്ങനെയാണ്. ഉദ്ഘാടനത്തിന് അദ്ദേഹത്തെ ക്ഷണിക്കാതിരുന്നത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

കണ്ണൂർ വിമാനത്താവളം എന്നത് കേരളത്തിന്റെ വികസനത്തിന്റെ പുതിയ തലമാണ്. 2017ൽ തന്നെ ഉദ്ഘാടനം നടത്താനായി സമയബന്ധിതമായി പ്രവർത്തനങ്ങൾ നടത്തിയിരുന്നു. എന്നാൽ പാറ പൊട്ടിക്കുന്നതും സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് അന്ന് സിപിഎം ഭരിച്ചിരുന്ന ഒരു പഞ്ചായത്തിന്റെ ഭാഗത്തു നിന്നുള്ള നിസഹരണം വിമാനത്താവളത്തിന്റെ വർക്ക് ഷെഡ്യൂളിൽ താമസം വരുത്തി. എന്നിട്ടും റൺവേയുടെ പണി നൂറു ശതമാനം പൂര്‍ത്തിയാക്കി വിമാനം ഇറക്കിയിരുന്നു.

അവശേഷിച്ചത് ടെർമിനലിന്റെ പണി മാത്രമായിരുന്നു. അതും 80% യുഡിഎഫ് സർക്കാർ അധികാരത്തിൽനിന്ന് ഇറങ്ങുമ്പോൾ പൂർത്തിയാക്കിയിരുന്നു. ഏതായാലും ഇപ്പോഴെങ്കിലും കണ്ണൂർ വിമാനത്താവളം യാഥാർഥ്യമായതിൽ സന്തോഷമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

related stories