Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വനിതാ സംവരണം: പ്രമേയം പാസാക്കണമെന്നു മുഖ്യമന്ത്രിമാരോട് രാഹുൽ

Rahul Gandhi രാഹുൽ ഗാന്ധി

ന്യൂഡൽഹി∙ വനിതാ സംവരണ ബിൽ പാസാക്കണം എന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിമാർക്കു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കത്തയച്ചു. കോൺഗ്രസും സഖ്യകക്ഷികളും അധികാരത്തിലുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കാണു രാഹുൽ കത്തയച്ചത്.

ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സ്ത്രീകൾക്കു മൂന്നിലൊന്നു സംവരണം ഉറപ്പാക്കുന്നതിനുള്ള പ്രമേയം നിയമസഭകളിൽ പാസാക്കണമെന്നാണു കത്തിലെ ആവശ്യം. അടുത്ത സമ്മേളനം ചേരുമ്പോൾ പ്രമേയം പാസാക്കാനാണു രാഹുൽ ആവശ്യപ്പെട്ടിരിക്കുന്നത്.

പാർലമെന്റിലെ സ്ത്രീപ്രാതിനിധ്യത്തിൽ 193 രാജ്യങ്ങളിൽ 148–ാം സ്ഥാനത്താണ് ഇന്ത്യ. രാജ്യത്തെ പല നിയമസഭകളേക്കാളും മോശമാണു പാർലമെന്റിലെ സ്ഥിതി. സ്ത്രീകളുടെ മതിയായ സാന്നിധ്യമില്ലാത്തതിനാൽ തീരുമാനങ്ങളിലും പദ്ധതി ആസൂത്രണത്തിലും അനീതി പ്രകടമാണ്. തദ്ദേശ സ്ഥാപനങ്ങളിൽ അധികാരത്തിലെത്തിയ സ്ത്രീകൾ മികച്ച നേതാക്കൾ ആവുക മാത്രമല്ല, പുരുഷാധിപത്യത്തെ വെല്ലുവിളിക്കാനും അവർക്കായി– രാഹുൽ ചൂണ്ടിക്കാട്ടി.