Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം; എ.എന്‍. രാധാകൃഷ്ണന്‍റെ ആരോഗ്യനില മോശമായി

Yuvamorcha Rally

തിരുവനന്തപുരം∙ ശബരിമലയിലെ പൊലീസ് നിയന്ത്രണം പിന്‍വലിക്കുക, നിരാഹാരമനുഷ്ഠിക്കുന്ന എ.എന്‍. രാധാകൃഷ്ണന്റെ ജീവന്‍ രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്കു യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ദേവസ്വം ബോര്‍ഡ് ജംക്‌ഷനില്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് തകര്‍ത്ത് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുന്നോട്ട് പോകാന്‍ ശ്രമിച്ചതോടെയാണു സംഘര്‍ഷമുണ്ടായത്.

പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. ചിതറിയോടിയ പ്രവര്‍ത്തകര്‍ വീണ്ടും സംഘടിച്ചെത്തിയോടെ പൊലീസ് ലാത്തിവീശി. അതേസമയം, എ.എന്‍. രാധാകൃഷ്ണന്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന സമരം ഏഴാം ദിവസത്തിലേക്കു കടന്നു. രാധാകൃഷ്ണന്റെ ആരോഗ്യനില മോശമായെങ്കിലും സമരം തുടരാനാണു തീരുമാനം.

അവധി ദിനമായിട്ടും ശബരിമല സന്നിധാനത്ത് ഇന്ന് തിരക്ക് കുറവാണ്. വരി ഇല്ലാതെയാണ് അയ്യപ്പന്മാർ ദർശനം നടത്തുന്നത്. ഉച്ചയ്ക്ക് 12 വരെ മുപ്പതിനായിരത്തോളം പേരാണ് പമ്പ വഴി മല ചവിട്ടിയത്. അതേസമയം അപ്പം, അരവണ നിർമാണം വർധിപ്പിച്ചു. പരമാവധി നിർമാണം നടത്താനാണ് ദേവസ്വം ബോർഡിന്റെ നിർദേശം. നിലവിൽ 20 ലക്ഷം ടിൻ അരവണയും എഴുപതിനായിരം അപ്പവുമാണ് സ്റ്റോക്ക് ഉള്ളത്.