Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമലയിൽ പ്രശ്‌നങ്ങളില്ല; ആര്‍ക്കും ദര്‍ശനം നടത്താം: ഹൈക്കോടതി

sabarimala ശബരിമല ക്ഷേത്രം. ചിത്രം:രാഹുൽ ആർ.പട്ടം.

കൊച്ചി∙ ശബരിമലയിൽ പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യം ഇപ്പോഴില്ലെന്നു ഹൈക്കോടതി. സമാധാനാന്തരീക്ഷമാണുള്ളത്, ആർക്കും ദർശനം നടത്താൻ സാഹചര്യമുണ്ടെന്നും പ്രശ്നങ്ങൾ നിലനിൽക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. ശബരിമലയിൽ ദർശനത്തിനെത്തിയ തങ്ങളെ തടഞ്ഞു എന്നവകാശപ്പെട്ടു ചാലക്കുടി സ്വദേശികളാണ് കോടതിയെ സമീപിച്ചത്.

ബിജെപി, സർക്കുലറിൽ പേരുണ്ടായിരുന്ന മൂന്നുപേരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തതെന്നും ഇവർ ചാലക്കുടിയിൽ പ്രതിഷേധം നടത്തിയവരാണെന്നും രണ്ടുപേർക്കെതിരെ കേസുണ്ടെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

ശബരിമല ദർശനത്തിനെത്തിയ ഇരുപത്തഞ്ചംഗ സംഘത്തിലെ മൂന്നുപേരായ ബിബിൻ, അഖിൽ, വിപിൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ശബരിമലയിൽ ഇവരെ തടഞ്ഞു എന്ന് കാണിച്ചു സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.