Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയം: വ്യോമസേനയ്ക്ക് കേന്ദ്രം പണം നല്‍കും; വിദേശയാത്രയ്ക്ക് അനുമതി നിഷേധിച്ചിട്ടില്ല

helicopter-help-pathanamthitta പ്രളയസമയത്ത് പത്തനംതിട്ടയിൽ രക്ഷാപ്രവർത്തനത്തിന് എത്തിയ ഹെലികോപ്റ്റർ (ഫയൽ ചിത്രം)

ന്യൂഡൽഹി∙ പ്രളയസമയത്തെ രക്ഷാപ്രവർത്തനത്തിന് കേരളം വ്യോമസേനയ്ക്കു പണം നൽകേണ്ടതില്ലെന്നു കേന്ദ്രസർക്കാർ. പണം കേന്ദ്രസർക്കാർ നൽകണമെന്ന കേരളത്തിന്റെ അഭ്യർഥന അംഗീകരിച്ചു.

അതേസമയം, സംസ്ഥാന മന്ത്രിമാർക്ക്  വിദേശയാത്രയ്ക്കുള്ള അനുമതി നിഷേധിച്ചിട്ടില്ലെന്നും കേന്ദ്ര സർക്കാർ പറഞ്ഞു. രാജ്യസഭയിൽ രേഖാമൂലം അറിയിച്ചതാണ് ഈ കാര്യം. വിദേശസഹായം സ്വീകരിക്കരുതെന്നു മാത്രമാണ് നയം. എന്നാൽ പ്രധാനമന്ത്രിയുടേയോ മുഖ്യമന്ത്രിയുടേയോ ദുരിതാശ്വാസനിധിയിലേക്ക് വിദേശത്തുനിന്നു സംഭാവനകൾ നൽകുന്നതിൽ തടസ്സമില്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

related stories