പന്തളത്ത് കര്‍മസമിതി പ്രവര്‍ത്തകന്‍ മരിച്ചത് ഹൃദയസ്തംഭനം മൂലമെന്ന് മുഖ്യമന്ത്രി

SHARE

തിരുവനന്തപുരം∙ ശബരിമല കര്‍മസമിതി പന്തളത്ത് നടത്തിയ പ്രകടനത്തിനു നേരെയുണ്ടായ കല്ലേറില്‍ പരുക്കേറ്റ ചന്ദ്രന്‍ ഉണ്ണിത്താന്‍ (55) മരിച്ചത് ഹൃദയസ്തംഭനത്തെത്തുടര്‍ന്നാണെന്ന് മുഖ്യമന്ത്രി. ഹൃദയസ്തംഭനത്തെത്തുടര്‍ന്നാണ് അദ്ദേഹം ആശുപത്രിയില്‍ മരിച്ചത്. ഹൃദയസ്തംഭനത്തിന്റെ കാരണം അറിയില്ല - മുഖ്യമന്ത്രി പറഞ്ഞു. ചന്ദ്രന്‍ ഉണ്ണിത്താന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അട്ടിമറിക്കാനുള്ള ശ്രമമാണു മുഖ്യമന്ത്രി നടത്തുന്നതെന്നു ബിജെപി ആരോപിച്ചു.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ശബരിമല കര്‍മസമിതി പന്തളത്ത് പ്രകടനം നടത്തിയത്. പ്രകടനത്തിനുനേരെ കല്ലേറുണ്ടായി. ചന്ദ്രനെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നവഴി ശാരീരികസ്ഥിതി മോശമായതിനെത്തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ വച്ചാണ് മരണം.

സിപിഎം ഓഫിസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തില്‍നിന്നാണ്‌ കല്ലേറുണ്ടായതെന്ന് പൊലീസ് സ്ഥീരീകരിച്ചിട്ടുണ്ട്. കെട്ടിടത്തിനു മുകളില്‍നിന്ന് അക്രമികള്‍ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കല്ലേറുണ്ടായപ്പോള്‍ പൊലീസ് ഇടപെടല്‍ ഉണ്ടായില്ലെന്നു മരിച്ച ചന്ദ്രന്‍ ഉണ്ണിത്താന്റെ കുടുംബം ആരോപിച്ചിരുന്നു. ചന്ദ്രന്‍ മരിച്ച സംഭവത്തില്‍ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA