തിരുവനന്തപുരം∙ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുന്നതിനായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കേരളത്തിലെത്തും. ഈമാസം 29നാണ് രാഹുൽ കേരളത്തിലെത്തുക. മുല്ലപ്പള്ളി നയിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണയാത്രയുടെ ഉദ്ഘാടനം നിർവഹിക്കുന്നതിനാണു രാഹുൽ ഗാന്ധി കേരളത്തിലെത്തുന്നത്. കാസർകോടു മുതൽ തിരുവനന്തപുരംവരെയാണു യാത്ര.
അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഡിസിസി പ്രസിഡന്റുമാരുടേയും കെപിസിസി ഭാരവാഹികളുടേയും സംയുക്തയോഗവും കെപിസിസി അംഗങ്ങളുടെ ജനറല്‍ ബോഡി യോഗവും ലോക്സഭാ മണ്ഡലങ്ങളുടെ ചാർജുള്ള നേതാക്കളുടേയും ജില്ലാതല സംഘടനാകാര്യ സമിതി അംഗങ്ങളുടേയും യോഗവും ജനുവരി 11 ന് ഇന്ദിരാഭവനിൽ ചേരും. രാവിലെ 9.00ന് ഡിസിസി പ്രസിഡന്റുമാരുടേയും കെപിസിസി ഭാരവാഹികളുടേയും സംയുക്തയോഗം, 11 മണിക്ക് ജനറല്‍ ബോഡി യോഗം, ഉച്ചയ്ക്ക് 2.30ന് ലോക്സഭാ മണ്ഡലങ്ങളുടെ ചാർജുള്ള നേതാക്കളുടേയും ജില്ലാതല സംഘടനാകാര്യ സമിതി അംഗങ്ങളുടേയും യോഗവും ചേരും.